Friday, September 19, 2008

മതമില്ലാത്ത ജീവനും കുറെ വരട്ടു തത്വ ചിന്തകളും

ജര്‍ മ്മനിയിലോ ,റഷ്യയിലോ മറ്റോ ഉണടായിരുണ്ണ്‍ ഒരു താടിക്കാരന്‍ ചങായി പണ്ടു പറഞ്ഞു "മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം" എന്ന്. എന്നാല്‍ അങ്ങിനെ ആണോ എന്ന് ചോയിച്ചാല്‍ ലോക കമ്മ്യുണിസ ത്തിന്‍റെ അവസാന വാക്കായ സെക്രട്ടറിക്ക് പോലും ഉത്തരം മുട്ടും . കാരണമെന്താ?
ആധുനിക പ്രത്യയ ശാസ്ത്രം അനുസരിച്ച് " പാര്‍ട്ടിക്കാരെ മയക്കുന്ന വോട്ട് ബാങ്ക് " ആണ് മതം .അധികാരത്തില്‍ വരിക എന്നുള്ളത് നമ്മുടെ ഒരു ആവശ്യമായി പോയില്ലേ . അത് കൊണ്ടു സ്വന്തം മതത്തെ പറ്റി ഘോര ഘോരം പ്രസംഗം നടത്തുന്നവരെ അങ്ങിനെ "നികൃഷ്ട ജീവി "കളായി കരുതാനാവില്ല.
തൂണിലും തുരുമ്പിലും എന്തിന് നിന്റെ പോക്കറ്റില്‍ കിടക്കുന്ന മൊബൈല് ഫോണില്‍ വരെ ഞാന്‍ ഉണ്ടെന്നു നമ്മെ പഠിപ്പിച്ചത് ഈശ്വരന്‍ ആണ് . നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞതും മറ്റാരുമല്ല .നീ നിന്റെ മതസ്ഥരെ മാത്രം സ്നേഹിക്കിന്‍ എന്ന് ലോകത്തെ ഒരു മതവും പഠിപ്പിക്കുന്നതായി അറിവില്ല .
ഇതെല്ലാംഅറിഞ്ഞിട്ടും നമ്മുടെ മുഖ മുദ്ര എന്നുള്ളത് അസഹിഷ്ണുത മാത്രമാണ് .മറ്റു മതസ്ഥരോട് മോശമായി പെരുമാറിയാല്‍ നീ മേല്പോട്ട് കെട്ടിയെടുക്കുമ്പോള്‍ നിനക്കു വയറു നിറയെ ബിരിയാണി/ ഫ്രൈഡ് റൈസ് /ചില്ലി ചിക്കെന്‍ ഇത്യാദി വസ്തു വഹകള്‍ വാങ്ങി തരാം എന്ന് ദെയ് വം തമ്പുരാന്‍ പറഞ്ഞിട്ട് ഉള്ള പോലെ യാണ് നമ്മുടെ പ്രവര്‍ത്തി കണ്ടാല്‍ . പക്ഷെ ഒരു സംശയം മച്ചൂ , ഇനിയെങ്ങാന്‍ മറ്റവന്റെ വിശ്വാസമായിരുന്നു ശരി എന്നിരിക്കട്ടെ എങ്കില്‍ പണി പാളിയില്ലേ?? ഇക്കാര്യത്തില്‍ നമ്മുക്ക് നമ്മുടെ രാഷ്ട്രീയക്കാരെ മാതൃ കയാക്കാം .അവര്‍ ഒരേ സമയം ബൈബിള്‍ കോന്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യും , ഭാഗവത സപ്താ ത്തിനു പോകും ,ഇഫ്താര്‍ വിരുന്നും നടത്തും . എല്ലാം ഒരു ലക്ശ്യത്തോടെ "വോട്ട്". അതോണ്ട് ഏത് ദെയ് വം സ്വര്‍ഗം ഭരിച്ചാലും അവര്ക്കു പേടിക്കാനില്ല. നീ എന്ത് കൊണ്ടു ഈ മതത്തില്‍ വിശ്വസിക്കുന്നു എന്ന് ചോദിച്ചാല്‍ ലളിതവും എന്നാല്‍ സത്യസന്ധവുമായ ഒരേ ഒരു ഉത്തരമേയുള്ളൂ .അതാണ്
എന്റെ മാതാപിതാക്കള്‍ ഈ മതത്തില്‍ വിശ്വസിക്കുന്നു അതുകൊണ്ട് ഞാനും!
മനുഷ്യരുടെ "ബേസിക് നീഡ്സ് " എന്തൊക്കെയാണെന്ന് ചോദിച്ചാല്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നൊക്കെയാകും ഉത്തരം . എന്നാല്‍ പരസ്പരം വഴക്ക് കൂടാനുള്ള ഒരു കാരണവും അവന് എന്നും വേണ്ടതാകുന്നു. ഇന്നു മതമാണ്‌ പ്രശ്നമെന്കില്‍ നാളെ രാഷ്ട്രീയമാകാം .മറ്റൊരു ദിവസം ഇഷ്ട സിനിമ നടനാകം. അങിനെ എന്തെങ്കിലുമൊക്കെ കാരണം അവന്‍ കണ്ടെത്തുന്നു. പക്ഷെ "ഏത് മന്ത്രവാദി വന്നാലും വീടിലെ പൂവന്‍ കൊഴിക്കാണ് ടെന്‍ഷന്‍ " എന്ന് പറഞ്ഞതു പോലെ എന്തിന്റെ എല്ലാം പേരില്‍ പ്രശ്ന മുണ്ടായാലും അത് ബാധിക്കുന്നത്‌ നമ്മുടെ രാജ്യത്തിന്റെ പുരോഗതി യെയാനെന്നോര്‍ക്കണം . രാജ്യം നമ്മുക്ക് ചെയ്തിട്ടുള്ള സേവനങ്ങള്‍ അത് വിദ്യാഭ്യാസമാകാം ,നല്ല ഒരു തൊഴില്‍ നേടാനുള്ള അവസരമാകാം ചെറുതല്ല. അത് കൊണ്ടു തന്നെ ഈ രാജ്യത്തോട് നമുക്കു ചില കടപ്പാടുകള്‍ തീര്ച്ചയായും ഉണ്ട്. അത് മറക്കാവുന്നതല്ല.
"ഒരു ജാതി ,ഒരു മതം , ഒരു ദെയ് വം മനുഷ്യന് "എന്ന് പറഞ്ഞപ്പോള്‍ ഒരു വിദ്വാന്റെ മറുപടി
"കാര്യമൊക്കെ ശരി തന്നെ ഈ പറഞ്ഞ ഒരു മതമില്ലേ അത് ഞങ്ങളുടെ മതമാ!!!!"

Tuesday, September 16, 2008

മദ്യവും മാവേലിയും

മദ്യവും മാവേലിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത് . ദദെന്താ ദങ്ങിനെ ?? കേരളം കണ്ട ഏറ്റവും വലിയ പാമ്പായിരുന്നോ നമ്മുടെ മാവേലി തമ്പ്രാന്‍?? മാവേലി പാമ്പായിരുന്നോ അതോ ഒന്നാന്തരം ഗാന്ധിയനായിരുന്നോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക്‌ വരെ ഭിന്ന സ്വരമാണ് ഉള്ളത് .

അതോണ്ട് അതവിടെ നില്‍ക്കട്ടെ . നമുക്കു കാര്യത്തിലേക്ക് കടക്കാം. മാവേലി വാണിരുന്ന നാടിനെ ക്കുറിച്ച് കവികള്‍ പറഞ്ഞതെന്താണ്?

"കള്ളനുമില്ല പോലീസുമില്ല മാനുഷരെല്ലാം ഒന്നു പോലെ "

ഇന്നു അത്തരം ഒരു അവസ്ഥയെ കുറിച്ചു ചിന്തിക്കാന്‍ പറ്റുമോ? ഇല്ല എന്നതാണോ നിങ്ങളുടെ ഉത്തരം?
എങ്കില്‍ നിങ്ങള്ക്ക് തെറ്റി എന്ന് സമ്മതിക്കേണ്ടി വരും .
ചുമ്മാ ഒരു സന്ധ്യക്ക് പുറത്തിറങ്ങി നോക്കെന്ന് .. കേരളത്തിലെ പ്രധാനപെട്ട സ്ഥലങ്ങളിലെല്ലാം ഒരു അര കിലോ മീറ്ററോളം നീളം വരുന്ന ക്യു കാണാം . ഓണം, വിഷു,ക്രിസ്മസ് എന്നിങ്ങനെ ഫെസ്റിവല്‍ സീസണ്‍ ആണെങ്ങില്‍ ക്യു വിന്റെ നീളം രണ്ടു കിലോമീറ്റര്‍ വരെഎത്താം , കേരളത്തിന്റെ ദേശീ യാഘോഷം എന്ന് പുകള്‍ പെറ്റ "ഹര്‍ത്താല്‍" ദിന തലേന്നും ഈ ക്യു വിന്റെ നീളം കൂടുന്നു.

ആ ക്യു വിനെ ഒന്നു കൂടി നോക്കിയപ്പോള്‍മനസ്സിലായി ആണുങ്ങള്‍ മാത്രമെ ക്യുവിലുള്ളൂ. എനിക്ക് സംശയമായി ശബരിമല ശാസ്താവിനെ തോഴാനുള്ള ക്യു എങ്ങാന്‍ ആണോ ഇതു? പക്ഷെ ഇത്രയും അച്ചടക്കവും ഒരുമയും അവിടെ പ്രതീക്ഷിക്കാമോ?
തിക്കി തിരക്കി ആ ക്യുവിന്റെ മുന്‍പില്‍ ചെന്നപ്പോഴാണ് ബോര്‍ഡ് കണ്ടത് "സംസ്ഥാന ബിവരെജസ് കോര്‍പ്പരെഷന്‍ "
ഈ ക്യുവിനെ നമുക്കൊന്ന് അനലൈസ് ചെയ്യാം . 14 വയസ്സുകാരന്‍ മുതല്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന 96 കാരന്‍ വരെ ആ ക്യു വില്‍ ഉണ്ട്. പോലീസ് കാരനും പോക്കറ്റ് അടിക്കാരനും ഉണ്ടതില്‍ . സോഫ്റ്റ്‌വെയര്‍ എങ്ങിനീയരും കൂലി പണിക്കാരനും തോളോട് തോള്‍ ചേര്ന്നു നില്ക്കുന്ന ക്യു. എന്നാല്‍ ആരുടേയും മുഖത്ത് തിരക്ക് കാണാനില്ല . എല്ലാവരും ശാന്ത ചിത്തരായി പ്രതീക്ഷ നിര്‍ഭരമായ കണ്ണുകളോടെ ഒരേ ഒരു ലകഷ്യത്തിനായി കാത്തു നില്ക്കുന്നു!!! തികഞ്ഞ ശാന്തത ,സമാധാനം !!!
ഇതല്ലേ പണ്ടു മാര്‍ക്സ് പറഞ്ഞ "സോഷ്യലിസം" ? അത് കൊണ്ടു ഇടതന്മാര്‍ ഇതിനെ എതിര്‍ക്കില്ല .. നെഹ്‌റു വിഭാവനം ചെയ്ത "സമത്വ സുന്ദര" ഇന്ത്യ യും ഈ ഒരുമ തന്നെ ! അത് കൊണ്ടു വലതന്മാര്‍ക്കും എതിര്‍ക്കാന്‍ ആവില്ല ! ഇതു തന്നെയല്ലേ മാനുഷരെല്ലാം ഒന്നായ മാവേലി നാടു??
നന്ദി ബിവരെജസ് കോര്‍പ്പരെഷന്‍ നന്ദി!!!!

കേരളത്തെ മൂന്നായി തിരിച്ചിരിക്കുന്നു ഉത്തര കേരളം , മദ്ധ്യ കേരളം , ദക്ഷിണ കേരളം എന്നാല്‍ ഫെസ്റിവല്‍ സീസണില്‍ ഒറ്റ കേരളമേയുള്ളൂ ... അതാണ്‌ മദ്യ കേരളം !!!!
നന്ദി ബിവരെജസ് കോര്‍പ്പരെഷന്‍ നന്ദി!!!!

Monday, September 15, 2008

കഞ്ഞി& ചോര്‍



chorum kariyum
കഞ്ഞി is the official food of malayalees!!!

Monday, September 8, 2008

ഉഭയ ജീവി

നാട്ടിലെ ഏറ്റവും വലിയ പാമ്പാണ് ഉഭയ ജീവി കണാരേട്ടന്‍. കരയിലാണ് ജീവിക്കുന്നതെന്കിലും ടൊന്ടി ഫോര്‍ അവറും വെള്ളത്തിലായത് കൊണ്ടു നാട്ടുകാരിട്ട പേരാണ് ഉഭയ ജീവി. കാര്യമെന്തായാലും കള്ള് കുടിയന്മാരിലെ ഓര്‍ത്തഡോക്സ് ആണ് കക്ഷി. കള്ളല്ലാതെ വിദേശ മദ്യം കഴിക്കുന്ന ബൂര്‍ഷ്വാ കളോട് വെറുപ്പും പുച്ഛവും ആണ് കക്ഷിക്ക്. പുള്ളിയുടെ അഭിപ്രയത്തില്‍ മഹാത്മാ ഗാന്ധി സ്വപ്നം കണ്ട സ്വയം പര്യാപ്തമായ ഇന്ത്യ നിലവില്‍ വരനമെന്കില്‍ നമ്മള്‍ വിദേശ മദ്യങ്ങളായ റം, വിസ്കി , ബ്രാണ്ടി, ബീയര്‍ ഇത്യാദി ഉപേക്ഷിക്കെണ്ടതും സമ്പൂര്‍ണ സ്വദേശിയായ നാടന്‍ കള്ളിനെ സ്നേഹി ക്കെണ്ടാതുമാകുന്നു .കള്ളില്‍ മായം ചെര്‍ക്കുന്നവരെ കാണുമ്പോള്‍ ഉണ്ടാകുന്ന വികാരം കള്ള വാറ്റ്കാരന് എക്സ്സൈസ് കാരനെ കാണുമ്പോള്‍ ഉണ്ടാകുന്ന കലി ആണ് .

" ഗള്ള് ഗുഡി ഒരു ഗോംബടിഷെന്‍ ഐറ്റം അല്ലാത്തത് കൊണ്ടു കണാരേട്ടന് പ്രൈസ് ഒന്നും കിട്ടിയിട്ടില്ല ഇതു വരെ"....


പക്ഷെ കക്ഷി പ്രതീക്ഷയിലാണ് ... കാരണം ഇപ്പോള്‍ എന്തിനും ഏതിനും റിയാലിറ്റി ഷോകളാണല്ലോ!!!



പാട്ടിനും ,കൂത്തിനും , പാചകത്തിനും, വാചകത്തിനും സംമാനമുള്ള കാലം... ഏതെങ്കിലും ഒരു ചാനല്‍


"സ്റ്റാര്‍ കള്ള് കുടിയന്‍ അഥവാ സ്റ്റാര്‍ വാള്‍ ഓഫ് ദ ഇയര്‍ " മത്സരം തുടങ്ങും എന്ന് തന്നെയാണ് കക്ഷി പറയുന്നതു.....


അങ്ങിനെ കണാരേട്ടന്റെ പരാതിക്ക് ഒരു അന്ത്യം വരുത്തണമെന്ന് കരുതി ഞങ്ങള്‍ ഒരു കള്ള് കുടി മത്സരം തുടങ്ങാന്‍ തീരുമാനിച്ചു. "കുടിയന്‍ കുമാരന്‍ സ്മാരക ഇവര്‍ രോല്ലിംഗ് ട്രോഫി" ക്ക് വേണ്ടിയുള്ള കള്ള് കുടി മത്സരം എല്ലാവര്‍ഷവും നടത്താന്‍ തീരുമാനിച്ചു. കള്ള് കുടി യുടെ കാര്യത്തില്‍ ഡോണ്‍ ബ്രാഡ്മാന്‍ ആയിരുന്നു കുടിയന്‍ കുമാരന്‍. എല്ലാ വിഭാ ഗത്തില്‍ പെട്ട കുടിയന്മാരുടെയും കണ്‍ കണ്ട ഗുരു . ഷാപ്പില്‍ നിന്നും കള്ള് മോന്തി ക്കൊണ്ടിരിക്കെ "ചന്കടപ്പന്‍" ഏലിയാസ് "ഹാര്‍ട്ട്‌ അറ്റാക്ക്‌" വന്നാണ് ആ മഹാനുഭാവന്‍ നിര്‍വാണം പൂകിയത്‌ അഥവാ വീര ചരമം അടഞ്ഞത്...

മല്‍സരങ്ങളില്‍ കാണാരേട്ടന്‍ ഏകപക്ഷീയമായി തന്നെ ജയിച്ചു . മല്‍സര വിവരം അറിഞ്ഞു ദൂര ദിക്കുകളില്‍ നിന്നു പോലും കുടിയന്മാര്‍ എത്തി തുടങ്ങി. എന്നിട്ടും കാണാരേട്ടന്‍ അജയ്യനായി നിന്നു.
പക്ഷെ ഒരിക്കല്‍ ശക്തമായ ഒരു മത്സരം കാണാ രേട്ടന് നേരിടേണ്ടി വന്നു. അങ്ങേ ക്കരയില്‍ ഷാപ്പ്‌ നടത്തുന്ന ദിവാകരനാണ് അന്ന് കോംപ ടിഷന് ടെയ്ട് ആക്കിയത്. അന്ന് വെറും രണ്ടു ഔണ്‍സ് -നാണു കണാരേട്ടന്‍ ജയിച്ചു കയറിയത്. എന്തൊക്കെയായാലും കണാരേട്ടന്റെ അന്നത്തെ പെര്ഫോര്‍മന്സില്‍ ഷാപ്പ് ദിവാരന്‍ ശരിക്കും "ഇമ്പ്രെസ്ട് " ആയി .അത് കൊണ്ടാണല്ലോ തൊട്ടടുത്ത ദിവസം ദിവാരന്റെ ഒരേ ഒരു പെങ്ങള്‍ "നാണി" ക്ക് ആലോചിക്കാന്‍ ആയി ഒരു മൂന്നാനെ (broker എന്ന് ആംഗലേയം) കണാരേട്ടന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്.
അങ്ങിനെ അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ഒരു കുടം അന്തിക്കള്ളിനെ സാക്ഷി നിര്ത്തി കണാരേട്ടന്‍ സുമംങലനായി........ കാലം അധികമൊന്നും കടന്നു പോയില്ല ,കണാരേട്ടന്റെ കൈയിലിരിപ്പ് കൊണ്ടു വരാളെ പെട്ടന്ന് തന്നെ നാണി ചേച്ചിക്ക് പച്ച മാങ്ങാ യോടും മസാല ദോസയോടും ഇഷ്ടം തോന്നി തുടങ്ങി. അങ്ങിനെ നാളേറെ കഴിയുന്നതി‌നു മുന്പ് "Mr. ജൂനിയര്‍ കണാരന്‍" ഈ ഭൂമിയില്‍ ജാതനായി.
കൊച്ചിന്റെ 28 കെട്ടുക എന്ന ചടങ്ങ് വന്നെത്തി . നാണി ചേച്ചിയുടെ വീട്ടിലാണ് പരിപാടി. സന്തോഷകരമായ മുഹൂര്‍ത്തം . പെട്ടെന്നാണ് കണാരേട്ടന്‍ ആ കാഴ്ച കണ്ടത് .കുട്ടിയുടെ അമ്മാവന്‍ അഥവാ നാണിയുടെ ചേട്ടന്‍ അഥവാ തന്റെ അളിയന്‍ ദിവാരന്‍ കള്ളില്‍ വെള്ളം ചേര്ക്കുന്നു!!!!!!!!
കണാരേട്ടന്‍ കോപം കൊണ്ടു ജ്വലിച്ചു ."അമൃത്‌ പോലെ പരി പാവനമായ കള്ളില്‍ വെള്ളം ചേര്‍ക്കുകയോ?? എന്തൊരു കൊടിയ പാപം!!!! " ഈ കുടുംബവുമായി തനിക്കൊരു ബന്ധവും ഇല്ലാന്ന് കണാരേട്ടന്‍ ഉഗ്ര ശപഥം ചെയ്തു!! പണ്ടോക്കെയയിരുന്നെന്കില്‍ "ഭീഷ്മര്, ഭീഷ്മര് " എന്ന് അശരീരി കെട്ടേനെ !! അത്രക്കും ഉഗ്ര ശപഥം!! അങ്ങിനെ കണാരേട്ടന്‍ നാനിചേച്ചിയെ മൊഴി ചൊല്ലി !!
കാലം പിന്നീടും കടന്നു പോയി . സകലമാന കള്ളുകുടി മല്‍സരങ്ങളിലും കണാരേട്ടന്‍ തന്നെ വിജയി.അങ്ങിനെ
വീണ്ടും ഒരു "കുടിയന്‍ കുമാരന്‍ സ്മാരക ഇവര്‍ രോല്ലിംഗ് ട്രോഫി" ക്ക് വേണ്ടിയുള്ള കള്ള് കുടി മത്സരം വന്നെത്തി . മല്സരത്തിനെത്തിയ ഒരു ബാലന്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. മത്സരം തുടങ്ങി .......
വാശിയേറിയ മത്സരം .... മത്സരം മുറുകുന്നു.. . ഓരോരുത്തരായി ഫ്ലാറ്റ് ആകുന്നു... കണാരേട്ടന്‍ ഇതൊന്നുമറിയാതെ അടിച്ച് കൊണ്ടിരിക്കുന്നു... അതാ കനരെട്ടന് വെല്ലുവിളി ഉയര്‍ത്തികൊണ്ടു നേരത്തെ പറഞ്ഞ ബാലനും മുന്നേറുന്നു . അവസാനം അതാ അത് സംഭവിച്ചു ... കനാരേട്ടനുംഅതാ ഫ്ലാറ്റ് !!!!! ഇപ്പോഴും ആ ബാലന്‍ അടിച്ച് കൊണ്ടേയിരിക്കുന്നു.. അങിനെ അജയ്യനയിരുന്ന കണരേട്ടനെ ഒരു പയ്യന്‍ nice ആയി തറ പറ്റിച്ചിരിക്കുന്നു.. എല്ലാവരും പയ്യന് വേണ്ടി ആര്‍പ്പു വിളിച്ചു.
ജീവിതത്തിലെ ആദ്യ പരാജയം .. കണാരേട്ടന് വിശ്വസിക്കാന്‍ കഴിയുന്നില്ല...തന്നെ തോല്പിച്ച പയ്യനോട് കണാരേട്ടന്‍ വടക്കന്‍ പാട്ടു സിനിമ കളിലെ പ്രേം നസീര്‍ സ്ലാങ്ങില്‍ ചോദിച്ചു "മകനെ ചൊല്ലിന്‍ നീയാര് " അവന്‍ മറുപടി പറയാതെ ഒരു ദിശയിലേക്ക് കൈ ചൂണ്ടി . കണാരേട്ടന്‍ നോക്കിയപ്പോള്‍ അതാ നില്ക്കുന്നു നാണി.. ഇവന്‍ തന്റെ മകനോ !! മകനെ വളര്‍ത്തി വലിയ നിലയിലെത്തിച്ച നാണിയോടു കണാരേട്ടന് ഭയന്കരമായ സ്നേഹവും ബഹുമാനവും തോന്നി.. കണാരേട്ടന്‍ അവരോട് മാപ്പ് ചോദിച്ചു . മകനെ കെട്ടി പിടിച്ചു വിളിച്ചു "മകാ" അവന്‍ വിളികേട്ടു "അച്ചാ" എല്ലാവരുടെയും കണ്ടു നിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു .
ശേഷം ചിന്ത്യം
(ശുഭം)

Wednesday, September 3, 2008

മാവേലിയും വാമനനും

ക്ലബ്ബിലെ ഓണ ആഘോഷം എങ്ങിനെ വേണമെന്ന ചര്‍ച്ച കൊടുമ്പിരി കൊണ്ടപ്പോഴാണ് ഇത്തവണ നാടകമയാലോ എന്നൊരു ആശയം ഉയര്‍ന്ന് വന്നത് .മുന്‍ വര്‍ഷങളിലെല്ലാം കായിക മത്സരങ്ങളായ വടം വലി ,ഉറിയടി ,തീറ്റ മത്സരം എന്നിവയൊക്കെയായിരുന്നു. എല്ലാം അവസാനം ചെന്നു അവസാനിച്ചത്‌ ഓണ തല്ലില്‍ ആയിരുന്നു. സഘാടകരയിരുന്ന ഞങ്ങള്‍ ആയിരുന്നു ആ തല്ലില്‍ ഭു‌രിഭാഗവും ഏറ്റു വങ്ങേണ്ടിയിരുന്നത്.നാട്ടുകാരില്‍ നിന്നും പിരിവു നടത്തിയാണ്‌ പരിപാടികള്‍ നടത്തിയിരുന്നത് പിന്നെ പരിപാടി മോശസമായാല് അവര്‍ വരുതേ ഇരിക്കുമോ ? ഈ നാട്ടുകാരുടെ ഇടി കൊള്ളുക എന്ന് പറഞ്ഞാല്‍ ഒരു സുഖവും ഇല്ലാത്ത പരിപാടിയാണ് കേട്ടോ..
എന്തായാലും ഇത്തവണ അത്തരം കയ്‌യ്യാകളി ഒന്നും വേണ്ടെന്നു വച്ചു.നാടകം തന്നെ മതി എന്ന് ഐക്യ കണ്ടമായി തീരുമാനമായി . നാട്ടിലെ മെയിന്‍ തല്ലുകാര്‍ക്കെല്ലാം നാടകത്തില്‍ റോള്‍ കോടുക്കാന്‍ തീരുമാനിച്ചു .അങ്ങിനെ ചെയ്താല്‍ അവരുടെ അടിയില്‍ നിന്നും രക്ഷപ്പെടമല്ലോ. നമ്മുടെ അടുത്ത കളി. ഇനി നാടകം എന്ത് വേണമെന്നതായി ചര്‍ച്ച . ഓണക്കാലമല്ലേ മഹാബലിയുട്ടെ കഥ തന്നെ ആകട്ടെ എന്നായി ഒരു കൂട്ടര്‍ . എന്നാല്‍ അത് അങ്ങിനെ തന്നെ എന്ന് മറ്റൊരു കൂട്ടര്‍ . അങ്ങിനെ അതും തീരുമാനമായി പുണ്യ പുരാണ നാടകം "മാവേലിയും വാമനനും". ഊര്‍ജിതമായി പിരിവു നടത്താനും യോഗത്തില്‍ തീരുമാനമായി.
നാട്ടിലെ ഏക പോലീസ് ആയിരുന്നു കോണ്‍സ്റ്റബിള്‍ സുകുമാരന്‍ ചേട്ടന്‍ .ഒരു
ആറടിയിലധികം പൊക്കവും അതിന്‍ഒത്ത വണ്ണവും ഉള്ള ഒരു ആജാന ബഹു ആയിരുന്നു പുള്ളി . മാവേലിയായി ആളെ തന്നെ തീരുമാനിച്ചു .സുകുമാരന്‍ ചേട്ടന്‍ കൂടെയുന്ന്ടെന്കില്‍ കിട്ടുന്ന അടിയുടെ എണ്ണം കുറയുമെന്നൊരു ഐഡിയ യും ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടായിരുന്നു.

അടുത്തതായി വാമനന്‍ ആരെന്നായി ചര്ച്ച. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിനു ക്കുട്ടനെ വാമനനായി തീരുമാനിച്ചു . അങ്ങിനെ പ്രാക്ടീസ് തുടങ്ങി .എല്ലാവര്ക്കും നല്ല ഉല്സാഹം .ഡായലോഗുകളും അഭിനയവുമെല്ലാം

തകൃതിയായി പഠിക്കുന്നു.വിനുക്കുട്ടന്‍ അവന്റെ അനിയന്‍ മനുക്കുട്ടനുമായാണ് പ്രക്ടിസിനു വരാറ് .വളരെ ശോഷിച്ച ശരീരമാന്നു മനുക്കുട്ടന്റെ . ചേട്ടന്റെ ഡായലോഗുകളെല്ലാം പുള്ളിക്ക് മനപ്പാടമാണ് .

അങ്ങിനെ നാടകത്തിന്റെ ദിവസം വന്നെത്തി .അപ്പോഴാണ് ആ ഷോക്കിംഗ് ന്യൂസ് അറിയുന്നത് . പേടി മൂലമാണെന്ന് തോന്നുന്നു ,വാമാനനാകേണ്ട വിനുക്ക്‌ുട്ടന് അതി ഭീകരമായ

പനി .ഇനി എന്ത് ചെയ്യും ? എല്ലാവരുടെയും നോട്ടം മനുക്കുട്ടനിലെത്ത്തി . കാരണം ഡാ യലോഗ് എല്ലാം അവവ്നു അറിയാം . ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളെ സഹായിക്കാന്‍ അവന്‍ റെഡി യായിരുന്നു .

കാര്യം എലുംബനാനെന്കിലും അവന്റെ കോന്‍ ഫിടെന്‍സ് അപാരം തന്നെ . അവന്‍ അഭിനയിച്ചു കാണിച്ചു . കിടിലന്‍ ,എല്ലാം ഓക്കേ !!!!

അങ്ങിനെ നാടകം തുടങ്ങി . നല്ല പ്രതികരണമാണ് കാണികളില്‍ നിന്നു ലഭിച്ചു ,. എല്ലാ സീനുകള്‍ക്കും ഗംഭീര പ്രോത്സാഹനം . അങ്ങിനെ അവസാന സീനും വന്നെത്തി . ഇത്തവണ നാട്ടുകാരുടെ തല്ലു കിട്ടിഇല്ല എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അവസാന സീന്‍ എന്നത് മൂന്നടി മണ്ണ് ചോദിക്കാന്‍ വാമനന്‍ വരുന്ന സീന്‍ ആണ് .ഡാ യലോഗ് എല്ലാം കഴിഞ്ഞു . മനുക്കുട്ടന്‍ കസറി ,കിടിലന്‍ പെര്‍ഫോമന്‍സ് .

മൂന്നാമത്തെ അടി മണ്ണിനായി വാമനന്‍ (മനുക്കുട്ടന്‍ മൂന്നടി പൊക്കം )മഹാബലിയുടെ (ആറടി പൊക്കമുള്ള സുകുമാരേട്ടന്‍) തലയില്‍ ചവിട്ടുന്ന സീന്‍ വന്നു .ഒരു പ്രശ്നം . സുകുമാരേട്ടന്‍ എത്ര കുനുഞ്ഞിട്ടും മനുക്കുട്ടന് കാല്‍ എത്തുന്നില്ല .മനുക്കുട്ടന്‍ ആഞ്ഞു ശ്രമിച്ചു . ബാലന്‍സ് തെറ്റി ധ കിടക്കുന്നു താഴെ !!!! ഒപ്പം ഒരു കര ച്ചിലും !!!! ആകെ പ്രശ്നമായി !!!! കാണികള്‍ കൂവാന്‍ തുടങ്ങി !!!

അങ്ങിനെ അത്തവണയും ഓണ ത്തല്ല് മുറതെറ്റാതെ നടന്നു. നാടിനു പുതിയ തല്ലുകാരെ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ നാടകം കൊണ്ടുണ്ടായ ഉപകാരം!!!