Monday, September 8, 2008

ഉഭയ ജീവി

നാട്ടിലെ ഏറ്റവും വലിയ പാമ്പാണ് ഉഭയ ജീവി കണാരേട്ടന്‍. കരയിലാണ് ജീവിക്കുന്നതെന്കിലും ടൊന്ടി ഫോര്‍ അവറും വെള്ളത്തിലായത് കൊണ്ടു നാട്ടുകാരിട്ട പേരാണ് ഉഭയ ജീവി. കാര്യമെന്തായാലും കള്ള് കുടിയന്മാരിലെ ഓര്‍ത്തഡോക്സ് ആണ് കക്ഷി. കള്ളല്ലാതെ വിദേശ മദ്യം കഴിക്കുന്ന ബൂര്‍ഷ്വാ കളോട് വെറുപ്പും പുച്ഛവും ആണ് കക്ഷിക്ക്. പുള്ളിയുടെ അഭിപ്രയത്തില്‍ മഹാത്മാ ഗാന്ധി സ്വപ്നം കണ്ട സ്വയം പര്യാപ്തമായ ഇന്ത്യ നിലവില്‍ വരനമെന്കില്‍ നമ്മള്‍ വിദേശ മദ്യങ്ങളായ റം, വിസ്കി , ബ്രാണ്ടി, ബീയര്‍ ഇത്യാദി ഉപേക്ഷിക്കെണ്ടതും സമ്പൂര്‍ണ സ്വദേശിയായ നാടന്‍ കള്ളിനെ സ്നേഹി ക്കെണ്ടാതുമാകുന്നു .കള്ളില്‍ മായം ചെര്‍ക്കുന്നവരെ കാണുമ്പോള്‍ ഉണ്ടാകുന്ന വികാരം കള്ള വാറ്റ്കാരന് എക്സ്സൈസ് കാരനെ കാണുമ്പോള്‍ ഉണ്ടാകുന്ന കലി ആണ് .

" ഗള്ള് ഗുഡി ഒരു ഗോംബടിഷെന്‍ ഐറ്റം അല്ലാത്തത് കൊണ്ടു കണാരേട്ടന് പ്രൈസ് ഒന്നും കിട്ടിയിട്ടില്ല ഇതു വരെ"....


പക്ഷെ കക്ഷി പ്രതീക്ഷയിലാണ് ... കാരണം ഇപ്പോള്‍ എന്തിനും ഏതിനും റിയാലിറ്റി ഷോകളാണല്ലോ!!!



പാട്ടിനും ,കൂത്തിനും , പാചകത്തിനും, വാചകത്തിനും സംമാനമുള്ള കാലം... ഏതെങ്കിലും ഒരു ചാനല്‍


"സ്റ്റാര്‍ കള്ള് കുടിയന്‍ അഥവാ സ്റ്റാര്‍ വാള്‍ ഓഫ് ദ ഇയര്‍ " മത്സരം തുടങ്ങും എന്ന് തന്നെയാണ് കക്ഷി പറയുന്നതു.....


അങ്ങിനെ കണാരേട്ടന്റെ പരാതിക്ക് ഒരു അന്ത്യം വരുത്തണമെന്ന് കരുതി ഞങ്ങള്‍ ഒരു കള്ള് കുടി മത്സരം തുടങ്ങാന്‍ തീരുമാനിച്ചു. "കുടിയന്‍ കുമാരന്‍ സ്മാരക ഇവര്‍ രോല്ലിംഗ് ട്രോഫി" ക്ക് വേണ്ടിയുള്ള കള്ള് കുടി മത്സരം എല്ലാവര്‍ഷവും നടത്താന്‍ തീരുമാനിച്ചു. കള്ള് കുടി യുടെ കാര്യത്തില്‍ ഡോണ്‍ ബ്രാഡ്മാന്‍ ആയിരുന്നു കുടിയന്‍ കുമാരന്‍. എല്ലാ വിഭാ ഗത്തില്‍ പെട്ട കുടിയന്മാരുടെയും കണ്‍ കണ്ട ഗുരു . ഷാപ്പില്‍ നിന്നും കള്ള് മോന്തി ക്കൊണ്ടിരിക്കെ "ചന്കടപ്പന്‍" ഏലിയാസ് "ഹാര്‍ട്ട്‌ അറ്റാക്ക്‌" വന്നാണ് ആ മഹാനുഭാവന്‍ നിര്‍വാണം പൂകിയത്‌ അഥവാ വീര ചരമം അടഞ്ഞത്...

മല്‍സരങ്ങളില്‍ കാണാരേട്ടന്‍ ഏകപക്ഷീയമായി തന്നെ ജയിച്ചു . മല്‍സര വിവരം അറിഞ്ഞു ദൂര ദിക്കുകളില്‍ നിന്നു പോലും കുടിയന്മാര്‍ എത്തി തുടങ്ങി. എന്നിട്ടും കാണാരേട്ടന്‍ അജയ്യനായി നിന്നു.
പക്ഷെ ഒരിക്കല്‍ ശക്തമായ ഒരു മത്സരം കാണാ രേട്ടന് നേരിടേണ്ടി വന്നു. അങ്ങേ ക്കരയില്‍ ഷാപ്പ്‌ നടത്തുന്ന ദിവാകരനാണ് അന്ന് കോംപ ടിഷന് ടെയ്ട് ആക്കിയത്. അന്ന് വെറും രണ്ടു ഔണ്‍സ് -നാണു കണാരേട്ടന്‍ ജയിച്ചു കയറിയത്. എന്തൊക്കെയായാലും കണാരേട്ടന്റെ അന്നത്തെ പെര്ഫോര്‍മന്സില്‍ ഷാപ്പ് ദിവാരന്‍ ശരിക്കും "ഇമ്പ്രെസ്ട് " ആയി .അത് കൊണ്ടാണല്ലോ തൊട്ടടുത്ത ദിവസം ദിവാരന്റെ ഒരേ ഒരു പെങ്ങള്‍ "നാണി" ക്ക് ആലോചിക്കാന്‍ ആയി ഒരു മൂന്നാനെ (broker എന്ന് ആംഗലേയം) കണാരേട്ടന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്.
അങ്ങിനെ അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ഒരു കുടം അന്തിക്കള്ളിനെ സാക്ഷി നിര്ത്തി കണാരേട്ടന്‍ സുമംങലനായി........ കാലം അധികമൊന്നും കടന്നു പോയില്ല ,കണാരേട്ടന്റെ കൈയിലിരിപ്പ് കൊണ്ടു വരാളെ പെട്ടന്ന് തന്നെ നാണി ചേച്ചിക്ക് പച്ച മാങ്ങാ യോടും മസാല ദോസയോടും ഇഷ്ടം തോന്നി തുടങ്ങി. അങ്ങിനെ നാളേറെ കഴിയുന്നതി‌നു മുന്പ് "Mr. ജൂനിയര്‍ കണാരന്‍" ഈ ഭൂമിയില്‍ ജാതനായി.
കൊച്ചിന്റെ 28 കെട്ടുക എന്ന ചടങ്ങ് വന്നെത്തി . നാണി ചേച്ചിയുടെ വീട്ടിലാണ് പരിപാടി. സന്തോഷകരമായ മുഹൂര്‍ത്തം . പെട്ടെന്നാണ് കണാരേട്ടന്‍ ആ കാഴ്ച കണ്ടത് .കുട്ടിയുടെ അമ്മാവന്‍ അഥവാ നാണിയുടെ ചേട്ടന്‍ അഥവാ തന്റെ അളിയന്‍ ദിവാരന്‍ കള്ളില്‍ വെള്ളം ചേര്ക്കുന്നു!!!!!!!!
കണാരേട്ടന്‍ കോപം കൊണ്ടു ജ്വലിച്ചു ."അമൃത്‌ പോലെ പരി പാവനമായ കള്ളില്‍ വെള്ളം ചേര്‍ക്കുകയോ?? എന്തൊരു കൊടിയ പാപം!!!! " ഈ കുടുംബവുമായി തനിക്കൊരു ബന്ധവും ഇല്ലാന്ന് കണാരേട്ടന്‍ ഉഗ്ര ശപഥം ചെയ്തു!! പണ്ടോക്കെയയിരുന്നെന്കില്‍ "ഭീഷ്മര്, ഭീഷ്മര് " എന്ന് അശരീരി കെട്ടേനെ !! അത്രക്കും ഉഗ്ര ശപഥം!! അങ്ങിനെ കണാരേട്ടന്‍ നാനിചേച്ചിയെ മൊഴി ചൊല്ലി !!
കാലം പിന്നീടും കടന്നു പോയി . സകലമാന കള്ളുകുടി മല്‍സരങ്ങളിലും കണാരേട്ടന്‍ തന്നെ വിജയി.അങ്ങിനെ
വീണ്ടും ഒരു "കുടിയന്‍ കുമാരന്‍ സ്മാരക ഇവര്‍ രോല്ലിംഗ് ട്രോഫി" ക്ക് വേണ്ടിയുള്ള കള്ള് കുടി മത്സരം വന്നെത്തി . മല്സരത്തിനെത്തിയ ഒരു ബാലന്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. മത്സരം തുടങ്ങി .......
വാശിയേറിയ മത്സരം .... മത്സരം മുറുകുന്നു.. . ഓരോരുത്തരായി ഫ്ലാറ്റ് ആകുന്നു... കണാരേട്ടന്‍ ഇതൊന്നുമറിയാതെ അടിച്ച് കൊണ്ടിരിക്കുന്നു... അതാ കനരെട്ടന് വെല്ലുവിളി ഉയര്‍ത്തികൊണ്ടു നേരത്തെ പറഞ്ഞ ബാലനും മുന്നേറുന്നു . അവസാനം അതാ അത് സംഭവിച്ചു ... കനാരേട്ടനുംഅതാ ഫ്ലാറ്റ് !!!!! ഇപ്പോഴും ആ ബാലന്‍ അടിച്ച് കൊണ്ടേയിരിക്കുന്നു.. അങിനെ അജയ്യനയിരുന്ന കണരേട്ടനെ ഒരു പയ്യന്‍ nice ആയി തറ പറ്റിച്ചിരിക്കുന്നു.. എല്ലാവരും പയ്യന് വേണ്ടി ആര്‍പ്പു വിളിച്ചു.
ജീവിതത്തിലെ ആദ്യ പരാജയം .. കണാരേട്ടന് വിശ്വസിക്കാന്‍ കഴിയുന്നില്ല...തന്നെ തോല്പിച്ച പയ്യനോട് കണാരേട്ടന്‍ വടക്കന്‍ പാട്ടു സിനിമ കളിലെ പ്രേം നസീര്‍ സ്ലാങ്ങില്‍ ചോദിച്ചു "മകനെ ചൊല്ലിന്‍ നീയാര് " അവന്‍ മറുപടി പറയാതെ ഒരു ദിശയിലേക്ക് കൈ ചൂണ്ടി . കണാരേട്ടന്‍ നോക്കിയപ്പോള്‍ അതാ നില്ക്കുന്നു നാണി.. ഇവന്‍ തന്റെ മകനോ !! മകനെ വളര്‍ത്തി വലിയ നിലയിലെത്തിച്ച നാണിയോടു കണാരേട്ടന് ഭയന്കരമായ സ്നേഹവും ബഹുമാനവും തോന്നി.. കണാരേട്ടന്‍ അവരോട് മാപ്പ് ചോദിച്ചു . മകനെ കെട്ടി പിടിച്ചു വിളിച്ചു "മകാ" അവന്‍ വിളികേട്ടു "അച്ചാ" എല്ലാവരുടെയും കണ്ടു നിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു .
ശേഷം ചിന്ത്യം
(ശുഭം)

No comments: