Tuesday, September 16, 2008

മദ്യവും മാവേലിയും

മദ്യവും മാവേലിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത് . ദദെന്താ ദങ്ങിനെ ?? കേരളം കണ്ട ഏറ്റവും വലിയ പാമ്പായിരുന്നോ നമ്മുടെ മാവേലി തമ്പ്രാന്‍?? മാവേലി പാമ്പായിരുന്നോ അതോ ഒന്നാന്തരം ഗാന്ധിയനായിരുന്നോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക്‌ വരെ ഭിന്ന സ്വരമാണ് ഉള്ളത് .

അതോണ്ട് അതവിടെ നില്‍ക്കട്ടെ . നമുക്കു കാര്യത്തിലേക്ക് കടക്കാം. മാവേലി വാണിരുന്ന നാടിനെ ക്കുറിച്ച് കവികള്‍ പറഞ്ഞതെന്താണ്?

"കള്ളനുമില്ല പോലീസുമില്ല മാനുഷരെല്ലാം ഒന്നു പോലെ "

ഇന്നു അത്തരം ഒരു അവസ്ഥയെ കുറിച്ചു ചിന്തിക്കാന്‍ പറ്റുമോ? ഇല്ല എന്നതാണോ നിങ്ങളുടെ ഉത്തരം?
എങ്കില്‍ നിങ്ങള്ക്ക് തെറ്റി എന്ന് സമ്മതിക്കേണ്ടി വരും .
ചുമ്മാ ഒരു സന്ധ്യക്ക് പുറത്തിറങ്ങി നോക്കെന്ന് .. കേരളത്തിലെ പ്രധാനപെട്ട സ്ഥലങ്ങളിലെല്ലാം ഒരു അര കിലോ മീറ്ററോളം നീളം വരുന്ന ക്യു കാണാം . ഓണം, വിഷു,ക്രിസ്മസ് എന്നിങ്ങനെ ഫെസ്റിവല്‍ സീസണ്‍ ആണെങ്ങില്‍ ക്യു വിന്റെ നീളം രണ്ടു കിലോമീറ്റര്‍ വരെഎത്താം , കേരളത്തിന്റെ ദേശീ യാഘോഷം എന്ന് പുകള്‍ പെറ്റ "ഹര്‍ത്താല്‍" ദിന തലേന്നും ഈ ക്യു വിന്റെ നീളം കൂടുന്നു.

ആ ക്യു വിനെ ഒന്നു കൂടി നോക്കിയപ്പോള്‍മനസ്സിലായി ആണുങ്ങള്‍ മാത്രമെ ക്യുവിലുള്ളൂ. എനിക്ക് സംശയമായി ശബരിമല ശാസ്താവിനെ തോഴാനുള്ള ക്യു എങ്ങാന്‍ ആണോ ഇതു? പക്ഷെ ഇത്രയും അച്ചടക്കവും ഒരുമയും അവിടെ പ്രതീക്ഷിക്കാമോ?
തിക്കി തിരക്കി ആ ക്യുവിന്റെ മുന്‍പില്‍ ചെന്നപ്പോഴാണ് ബോര്‍ഡ് കണ്ടത് "സംസ്ഥാന ബിവരെജസ് കോര്‍പ്പരെഷന്‍ "
ഈ ക്യുവിനെ നമുക്കൊന്ന് അനലൈസ് ചെയ്യാം . 14 വയസ്സുകാരന്‍ മുതല്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന 96 കാരന്‍ വരെ ആ ക്യു വില്‍ ഉണ്ട്. പോലീസ് കാരനും പോക്കറ്റ് അടിക്കാരനും ഉണ്ടതില്‍ . സോഫ്റ്റ്‌വെയര്‍ എങ്ങിനീയരും കൂലി പണിക്കാരനും തോളോട് തോള്‍ ചേര്ന്നു നില്ക്കുന്ന ക്യു. എന്നാല്‍ ആരുടേയും മുഖത്ത് തിരക്ക് കാണാനില്ല . എല്ലാവരും ശാന്ത ചിത്തരായി പ്രതീക്ഷ നിര്‍ഭരമായ കണ്ണുകളോടെ ഒരേ ഒരു ലകഷ്യത്തിനായി കാത്തു നില്ക്കുന്നു!!! തികഞ്ഞ ശാന്തത ,സമാധാനം !!!
ഇതല്ലേ പണ്ടു മാര്‍ക്സ് പറഞ്ഞ "സോഷ്യലിസം" ? അത് കൊണ്ടു ഇടതന്മാര്‍ ഇതിനെ എതിര്‍ക്കില്ല .. നെഹ്‌റു വിഭാവനം ചെയ്ത "സമത്വ സുന്ദര" ഇന്ത്യ യും ഈ ഒരുമ തന്നെ ! അത് കൊണ്ടു വലതന്മാര്‍ക്കും എതിര്‍ക്കാന്‍ ആവില്ല ! ഇതു തന്നെയല്ലേ മാനുഷരെല്ലാം ഒന്നായ മാവേലി നാടു??
നന്ദി ബിവരെജസ് കോര്‍പ്പരെഷന്‍ നന്ദി!!!!

കേരളത്തെ മൂന്നായി തിരിച്ചിരിക്കുന്നു ഉത്തര കേരളം , മദ്ധ്യ കേരളം , ദക്ഷിണ കേരളം എന്നാല്‍ ഫെസ്റിവല്‍ സീസണില്‍ ഒറ്റ കേരളമേയുള്ളൂ ... അതാണ്‌ മദ്യ കേരളം !!!!
നന്ദി ബിവരെജസ് കോര്‍പ്പരെഷന്‍ നന്ദി!!!!

3 comments:

ഒരു “ദേശാഭിമാനി” said...

"14 വയസ്സുകാരന്‍ മുതല്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന 96 കാരന്‍ വരെ ആ ക്യു വില്‍ ഉണ്ട്. പോലീസ് കാരനും പോക്കറ്റ് അടിക്കാരനും ഉണ്ടതില്‍ . സോഫ്റ്റ്‌വെയര്‍ എങ്ങിനീയരും കൂലി പണിക്കാരനും തോളോട് തോള്‍ ചേര്ന്നു നില്ക്കുന്ന ക്യു. എന്നാല്‍ ആരുടേയും മുഖത്ത് തിരക്ക് കാണാനില്ല . എല്ലാവരും ശാന്ത ചിത്തരായി പ്രതീക്ഷ നിര്‍ഭരമായ കണ്ണുകളോടെ ഒരേ ഒരു ലകഷ്യത്തിനായി കാത്തു നില്ക്കുന്നു!!! തികഞ്ഞ ശാന്തത ,സമാധാനം !!!"

ഇതാണു മോനെ,, സന്നിധാനം! ഈ ബ്രീവറേജ് കോര്‍പ്പ്‌റേഷന്റെ മുന്നിലെ ശാന്തികാണുമ്പോള്‍ --അസൂയ തോന്നുന്നു.

കള്ളേ... നമ:!

krish | കൃഷ് said...

ithaaNu kEraLaththile puthiya aaraadhanaalayam. prasaadham vaangaan nilkkunnavaruTe 'Q' alle ath.
:)

മായാവി.. said...

മലപ്പുറത്ത് ഈ ഓണത്തിന്‌ ചെലവുകുറഞ്ഞതില്‍ മദ്യവര്ജ്ജന സമിതി ആഹ്ലാദം പ്രകടിപ്പിച്ചതായി ഇന്നലെ പത്രത്തില്‍ കണ്ടു, സംഗതി റംസാനായതിനാലാണെന്ന്‌ മണുകുണാഞ്ഞന്മാക്കറിയില്ലെ? റംസാനല്ലായിരുന്നെല്‍ ഒന്നാം സ്ഥാനം മലപ്പുറം കൊണ്ട് പോയ്യേനെ എന്നാണ്‍ കണക്കുകള്‍ കണ്ടപ്പൊ തോന്നിയത്...

ഇനി ബാറുകളിലിങ്ങനെയെഴുതാം...ജാതിഭേതം,മതദ്വേഷമേതുമില്ലാതെ മര്ത്യര്‍സോദരത്വേനവാഴും മാതൃകാസ്ഥാപനമാണീത്.


മദ്യേലി നാടുവാണിടും കാലം...
മാനുഷരെല്ലാരുമൊന്നുപോലെ.